Today: 14 Aug 2025 GMT   Tell Your Friend
Advertisements
ഒസിഐ കാര്‍ഡ് നിയമങ്ങളില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം മാറ്റം വരുത്തി ; ക്രിമിനലായാല്‍ ഏതുനിമിഷവും റദ്ദാക്കപ്പെടാം
Photo #1 - India - Otta Nottathil - OCI_Card_rules_changed_august_13_2025
ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ പൗരത്വമെടുത്തവര്‍ക്ക് അനുവദിച്ചു കിട്ടിയ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡിന്റെ നിയമങ്ങളില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം മാറ്റം വരുത്തി. ഇതനുസരിച്ച് രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെടുന്നവരുടെയും ഏഴ് വര്‍ഷത്തിലേറെ ശിക്ഷയുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നവരുടെയും ഒസിഐ റദ്ദാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് വിസയില്ലാതെ ഇന്ത്യയില്‍ എത്താനും ഇിവിടെ തങ്ങാനും സമയപരിധിയില്ലാതെ ഇന്‍ഡ്യയില്‍ തുടരാനും സാധിക്കും. യൂറോപ്പിലും അമേരിക്കയിലും ഓസ്ട്രേലിയയിലും കാനഡയിലും, ന്യൂസിലാന്റിലുമുള്ള മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രവാസികളുടെ വലിയ അവകാശമാണ് ഒസിഐ കാര്‍ഡ്. എന്നാല്‍ പുതിയ നിയമവ്യവസ്ഥയുമായി ഒസിഐ കാര്‍ഡിന്റെ കാര്യത്തില്‍ ഒരു പൊളിച്ചെഴുത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങി.

ഒസിഐ കാര്‍ഡ് ഉടമകളുടെ പദവി സംബന്ധിച്ച നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാതലായ ഭേദഗതികള്‍ വരുത്തി.. മുന്‍പ് നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങളെ അപേക്ഷിച്ച് അതീവ കര്‍ശനമായ മാനദണ്ഡങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജര്‍ക്ക് ഇപ്പോഴത്തെ നിയമഭേദഗതി അവരുടെ ഇന്ത്യന്‍ സന്ദര്‍ശനങ്ങള്‍ക്ക് തടസമാവും.

കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ വിജ്ഞാപനമനുസരിച്ച് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ ഒസിഐ രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടാകും. കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെയും ഏഴ് വര്‍ഷത്തിലേറെ ശിക്ഷയുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നവരുടെയും ഒസിഐ റദ്ദാക്കണമെന്ന ആവശ്യം ഒരുപക്ഷെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കും വഴിയൊരുക്കിയേക്കും.

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ തീരുമാനം പ്രവാസി ഭാരതീയ സമൂഹത്തില്‍ കടുത്ത ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം, രണ്ടോ അതിലധികമോ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ഏതൊരു കുറ്റകൃത്യവും ഒരു വ്യക്തിയുടെ ഒസിഐ പദവി നഷ്ടപ്പെടും..

നിയമങ്ങള്‍ കര്‍ക്കശമായ ജര്‍മനി, സി്വറ്റ്സര്‍ലണ്ട് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ചെറിയ ക്രിമിനല്‍ കേസുകളില്‍ പോലും കര്‍ശന ശിക്ഷയാണ് ലഭിക്കാറുള്ളത്. ഇത്തരത്തില്‍ രണ്ട് വര്‍ഷം ക്രിമിനല്‍ കേസില്‍ ശിക്ഷപ്പെട്ട അവസ്ഥയില്‍ ഒസിഐ കാര്‍ഡ് പുതിയ നിയപ്രകാരം പ്രവാസി ഇന്‍ഡ്യാക്കാരുടെ ആനുകൂല്യങ്ങള്‍ ഇല്ലാതാകും.

കഴിഞ്ഞ കുറെ കാലമായി വിദേശത്തിരുന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒസിഐ കാര്‍ഡിനെ കരുവാക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരുടെ കാര്‍ഡുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. മുന്‍പ് കര്‍ഷക സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ ഒസിഐ കാര്‍ഡുകള്‍ റദ്ദാക്കപ്പെട്ടിരുന്നു.

ഈ വിഷം ഒന്നു സംഗ്രഹിച്ച് പറഞ്ഞാല്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്കോ ശിക്ഷിക്കപ്പെട്ടവര്‍ക്കോ ഒസിഐ കാര്‍ഡിനുള്ള അവകാശം റദ്ദാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു
ഇന്ത്യന്‍ വംശജരായ വിദേശ പൗരന്മാര്‍ക്ക് വിസയില്ലാതെ ഇന്ത്യ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ ഒസിഐ) കാര്‍ഡ്, ഉടമ ശിക്ഷിക്കപ്പെടുകയോ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചുമത്തുകയോ ചെയ്താല്‍ ഇപ്പോള്‍ റദ്ദാക്കാമെന്ന് ആഭ്യന്തര മന്ത്രാലയം ഒരു ഗസറ്റ് വിജ്ഞാപനത്തില്‍ അറിയിച്ചു.1955 ലെ പൗരത്വ നിയമത്തിലെ (1955 ലെ 57) സെക്ഷന്‍ 7D യിലെ ക്ളോസ് (da) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, ഒരു വ്യക്തിക്ക് രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷ ലഭിക്കുകയോ ഏഴ് വര്‍ഷമോ അതില്‍ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യത്തിന് കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയോ ചെയ്താല്‍, ഒരു വിദേശ പൗരന്‍ ഓഫ് ഇന്ത്യ (OCI) യുടെ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടാന്‍ ബാധ്യസ്ഥമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതിനാല്‍ പറയുന്നു.
2005 ഓഗസ്ററില്‍ അവതരിപ്പിച്ച OCI പദ്ധതി, 1950 ജനുവരി 26~നോ അതിനുശേഷമോ ഇന്ത്യന്‍ പൗരന്മാരായിരുന്ന അല്ലെങ്കില്‍ ആ തീയതിയില്‍ പൗരത്വത്തിന് അര്‍ഹതയുള്ള ഇന്ത്യന്‍ വംശജരായ വ്യക്തികള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിക്കുന്നു.

ഒസിഐ കാര്‍ഡിന്റെ നിലവിലുള്ള ആനുകൂല്യങ്ങളെപ്പറ്റി പറയുമ്പോള്‍
ഇന്ത്യന്‍ വംശജരായ വിദേശ പൗരന്‍മാര്‍ക്ക് അതായത് എന്‍.ആര്‍.ഐകള്‍ക്ക് സമാനമായ അവകാശങ്ങള്‍ ഉറപ്പേകുന്ന സംവിധാനമാണ് ഒസിഐ കാര്‍ഡുകള്‍. ഈ കാര്‍ഡുള്ളവര്‍ക്ക് മാതൃരാജ്യത്തേക്ക് ഏത് സമയത്ത് വേണമെങ്കിലും വിസയില്ലാതെ പോയി വരാനും എത്ര കാലം വേണമെങ്കിലും ഇന്ത്യയില്‍ കഴിയാനും പഠിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശം ഇതിലൂടെ ഉറപ്പിക്കാനാവും. ഇത്തരക്കാര്‍ക്ക് കൃഷി സ്ഥലവും എസ്റേററ്റുമല്ലാതുളള പ്രോപ്പര്‍ട്ടികള്‍ വാങ്ങാനുമുള്ള അവകാശങ്ങള്‍ ഉറപ്പിക്കാനും ഒസിഐ കാര്‍ഡിലൂടെ കഴിയും.

അടുത്തിടെ ഒസിഐ കാര്‍ഡ് പുതുക്കുന്നതിനുള്ള ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ലഘൂകരിച്ചിരുന്നു. 20 വയസ്സില്‍ താഴെയുള്ളവര്‍ ഓരോ പ്രാവശ്യം പാസ്പോര്‍ട്ട് പുതുക്കുമ്പോഴും 50 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ ഒരു തവണയും ഒസിഐ കാര്‍ഡും പുതുക്കണമെന്ന നിബന്ധന പുതിയ വിജ്ഞാപനത്തിലൂടെ എടുത്തുകളഞ്ഞു. പുതിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പും ലേറ്റസ്ററ് ഫോട്ടോയും ഒസിഐ പോര്‍ട്ടലില്‍ അപ്ളോഡ് ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാകും. പാസ്പോര്‍ട്ട് പുതുക്കി മൂന്ന് മാസത്തിനുള്ളില്‍ ഇത് ചെയ്യണമെന്നു മാത്രം.

ഇതിനായി അപ്ളോഡ് ചെയ്യുന്ന വിവരങ്ങള്‍ വെബ് ഡോക്യുമെന്റായി രജിസ്ററര്‍ ചെയ്താലുടന്‍ ഇത് ശരിവെച്ചുകൊണ്ടുള്ള ഇ~ മെയില്‍ സന്ദേശം ലഭിക്കും. പോര്‍ട്ടലില്‍ അപ്ളോഡ് ചെയ്യുന്ന വിവരങ്ങള്‍ റിപ്ളൈ സന്ദേശം ലഭിക്കാന്‍ വൈകിയാലും അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലേക്കോ തിരിച്ചോ ഉള്ള യാത്രയ്ക്ക് തടസമുണ്ടാകില്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഒസിഐ കാര്‍ഡുകള്ളവര്‍ക്ക് ഇന്ത്യയില്‍ എത്തുമ്പോള്‍ നിരവധി ആനുകൂല്യങ്ങള്‍ കിട്ടും. ഈ കാര്‍ഡുള്ളവര്‍ക്ക് എന്തുതരത്തിലുള്ള ഇടപാട് നടത്തുന്നതിനും തടസ്സമില്ല. സാമ്പത്തിക ഇടപാടുകള്‍ക്കും വിദ്യാഭ്യാസ സംബന്ധമായ ഇടപാടുകള്‍ക്കും പ്രവാസികള്‍ക്കുള്ള എല്ലാ സ്വാതന്ത്ര്യവും ലഭിക്കും. ഒസിഐ കാര്‍ഡുള്ളവര്‍ നാട്ടിലെത്തിയാല്‍ പൊലീസ് സ്റേറഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന വ്യവസ്ഥ അടക്കം നേരത്തെ ഒഴിവാക്കപ്പെട്ടതാണ്. എന്നാല്‍ ഒസിഐ കാര്‍ഡ് റദ്ദാക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരക്കാര്‍ ഇന്ത്യ വിട്ട് പോകാന്‍ ബാധ്യസ്ഥരാവും.
- dated 13 Aug 2025


Comments:
Keywords: India - Otta Nottathil - OCI_Card_rules_changed_august_13_2025 India - Otta Nottathil - OCI_Card_rules_changed_august_13_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us